-->

അമ്മേ നാരായണ

അമ്മേ നാരായണ

ക്ഷേത്രത്തിൻ്റെ ഐതിഹ്യം

ഒരു പരദേശി ബ്രാഹ്മണൻ തൻ്റെ ദേശാന്തര ഗമനത്തിനിടെ സന്താന ദുഃഖം അനുഭവിക്കുന്ന ഒരു തറവാട്ടിൽ എത്തിച്ചേർന്നു. അവിടെ കുടികൊണ്ടിരുന്ന ദേവി ചൈതന്യത്തെ തിരിച്ചറിഞ്ഞു ഉപാസിക്കുകയും തൽഫലമായി അവിടെ സന്താനങ്ങൾ ഉണ്ടാകുകയും ചെയ്തു.അതിൽ സന്തോഷംപൂണ്ട അവിടുത്തെ കാരണവർ ദേവിയുടെ വാളും ചിലമ്പും ഈ ബ്രാഹ്മണന് ദാനമായി കൊടുത്തു.ഇതുമായി യാത്ര തുടർന്ന ബ്രാഹ്മണൻ പല സ്ഥലങ്ങളിലും സഞ്ചരിച്ച ശേഷം ഇന്ന് ക്ഷേത്രം ഇരിക്കുന്നതായ പ്രദേശത്തു എത്തുകയും കൈയിലുണ്ടായിരുന്ന വാളും ചിലമ്പും സമീപമുള്ള ഒരു പാലച്ചുവട്ടിൽ സ്ഥാപിച്ചു പൂജിക്കുകയും ചെയ്തു. പാലയുടെ ചുവട്ടിൽ വച്ചതിനാൽ ഈ സ്ഥലം പാലച്ചുവട് എന്ന് അറിയപ്പെട്ടു.

ബ്രാഹ്മണന്റെ കാലശേഷം പിൽക്കാല തലമുറ ഇതിനെ അവഗണിക്കുകയും തൽഫലമായി നാട്ടിൽ വസൂരി പോലെയുള്ള വ്യാധികൾ പിടിപെടാൻ തുടങ്ങി.തുടർന്നു ദേശവാസികളുടെ നേതൃത്വത്തിൽ പ്രശനം വയ്ക്കുകയും പ്രശ്നത്തിൽ ഒരു ദേവി സാനിധ്യം കാണുകയും ചെയ്തു.നിരന്തരമായ അനേഷണങ്ങൾക്കൊടുവിൽ അത് പാലച്ചുവട്ടിലുള്ള ദേവിയാണെന്നു തെളിഞ്ഞു.

Read more...

Services

ADRESS

Kodumkali Temple, Amballoor P O

PHONE

+91 94472 90467

EMAIL

sreyasansanthi@gmail.com